You are currently viewing പൂര്‍ണമാസേഷ്ടി വന്ദിച്ച് കൊല്ലം തുളസി
പൂര്‍ണമാസേഷ്ടി വന്ദിച്ച് കൊല്ലം തുളസി

സോമയാഗം എന്ന മഹത്തായ സംരംഭത്തിന് വേദിയാകുന്ന കൈതപ്രം ഗ്രാമം സന്ദര്‍ശിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു അനുഭവമായി കരുതുന്നുവെന്ന് ചലച്ചിത്രതാരം കൊല്ലം തുളസി. കൈതപ്രം സോമയാഗത്തിൻ്റെ അഗ്‌ന്യാധ്യായം നടന്ന കൊമ്പങ്കുളം ഇല്ലത്ത് പൂര്‍ണമാസേഷ്ടി വന്ദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. നടി സജിത പള്ളത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സോമയാഗത്തിൻ്റെ യജമാനന്‍ കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി, പത്‌നി ഉഷ പത്തനാടി എന്നിവരെ കണ്ട് അനുഗ്രഹം തേടിയ അദ്ദേഹം പൂര്‍ണമാസേഷ്ഠി വന്ദിക്കുകയും ചെയ്തു. ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ നടക്കുന്ന സോമയാഗത്തില്‍ സംബന്ധിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊമ്പങ്കുളം ഇല്ലത്തെത്തിയ കൊല്ലം തുളസിയെ സോമയാഗം സംഘാടകസമിതി കണ്‍വീനര്‍ കാനപ്രം ശങ്കരന്‍ നമ്പൂതിരി, മംഗലം പത്മനാഭന്‍ നമ്പൂതിരി, കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, മണികണ്ഠന്‍ കാമ്പ്രത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒരുമണിക്കൂറിലേറെ ഇല്ലത്ത് ചെലവഴിച്ച കൊല്ലം തുളസി കളിയാട്ടം നടക്കുന്ന മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രവും സന്ദര്‍ശിച്ചു.