മുഖ്യ രക്ഷാധികാരി: ശ്രീ ശ്രീ രാഘവേന്ദ്ര ഭാരതി മഹാ സ്വാമികൾ രാമചന്ദ്രാപുരം മഠം, ഷിമോഗ
യാഗനിർവാഹക പ്രമുഖൻ : ശ്രീ ആമേട മംഗലം വാസുദേവൻ നമ്പൂതിരി
ചെയർമാൻ: പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി

യാഗം (ത്യാഗം) കൊണ്ട് ദേവകളെ (പ്രകൃതി ശക്തികൾ ) പ്രീതിപ്പെടുത്തി അവരുടെ തൃപ്തി (പ്രസാദം) യാൽ ജീവിതം സമ്പന്നമാക്കുന്ന ഒരു ജീവിത പദ്ധതിയാണ് ഭാരതത്തിൻ്റെത്. ദേവന്മാർക്ക് ഏറ്റവും പ്രിയപ്പെട്ട സോമരസം (സോമലത ഇടിച്ചു പിഴിഞ്ഞ ചാറ്) അഗ്നിയിലൂടെ പ്രകൃതി ദേവതകൾക്ക് സമർപ്പിക്കുന്ന പദ്ധതിയാണ് സോമയാഗം. വേദോച്ചാരണത്തോടെ ചെയ്യപ്പെടുന്ന അനേകം ചടങ്ങുകൾ ഇതിൻ്റെ ഭാഗമാണ്. ഭൂമിയെ സ്വർഗമാക്കുക എന്നതാണ് ഉദ്ദേശ്യം. വേദങ്ങൾ, വേദസംസ്കാരം, വേദപാരമ്പര്യം ഇവയുടെ സംരക്ഷണവും നിലനില്‌പും കാലത്തിൻ്റെ ആവശ്യമാണ്. സോമയാഗം ഇതിന് സഹായകമാവണം. അത്തരം തുടർ പ്രവർത്തനവും നമ്മൾ മനസ്സിൽ കാണണം.

പ്രകൃതിയെ ചൂഷണം ചെയ്യലല്ല, അതിനെ കറന്നെടുക്കലാണ് നമ്മുടെ പാരമ്പര്യം. ആധുനികസൗകര്യങ്ങളെല്ലാം അനുഭവിക്കുമ്പോഴും ഈ അടിസ്ഥാന സങ്കല്പം സൂക്ഷിക്കണമെന്നതാണ് യാഗ സന്ദേശം. നാം ഇന്നു നേരിടുന്ന പ്രകൃതി ദുരന്തങ്ങളുടെ ഏക പരിഹാരവും ഇതു തന്നെ.

കഴിഞ്ഞ മെയ് മാസത്തിൽ കൈതപ്രത്ത് കൊമ്പങ്കുളം ഇല്ലത്തെ പ്രൊഫെസർ വിഷ്ണു നമ്പൂതിരിയും പത്നി ഉഷഅന്തർജ്ജനവും അഗ്നി – ആധാനം എന്ന വൈദിക ചടങ്ങിലൂടെ അപൂർവ്വവും മഹത്തരവുമായ അഗ്നിഷ്ടോമ സോമയാഗത്തിനു അനുഷ്ഠാനപരമായ തയ്യാറെടുപ്പ് ആരംഭിച്ചു. അതുവരെയുള്ള കർമങ്ങൾ ഒരു അഗ്നികുണ്ഡത്തിലാണെങ്കിൽ ആധാനം മുതൽ മൂന്ന് അഗ്നി കുണ്ഡങ്ങളിലാണ് നടക്കുക. നിത്യവും രാവിലെയും വൈകുന്നേരവും മൂന്നഗ്നികളിലും ഹോമം വേണം, അത് കെടാതെ സൂക്ഷിക്കണം. അത്തരം നിത്യ – അഗ്നിഹോത്രിക്കേ സോമയാഗത്തിന് അധികാരമുള്ളൂ. ഈ മൂന്ന് അഗ്നികളെത്തന്നെയാണ് ആറു ദിവസത്തെ സോമയാഗത്തിൽ നിരന്തരമായ വൈദിക കർമ്മങ്ങളിലൂടെ പ്രസാദിപ്പിക്കുന്നത്.

വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം – ഇവയ്ക്കെല്ലാം വേണ്ടി, പൊതു നന്മക്കായി, ലോകക്ഷേമത്തിനായി ചെയ്യുന്ന ഈ മഹായജ്ഞത്തിൽ സമസ്ത ജനതയുടേയും പങ്കാളിത്തവും സഹകരണവും സമർപ്പണവും ആവശ്യമാണ്. സജ്ജനക്കൂട്ടായ്മയുടെ പര്യായമാണ് ഇത്തരം മഹായാഗങ്ങൾ. 

കണ്ണൂർ ജില്ലയിൽ ഇത്തരം ഒന്ന് ഈ നൂറ്റാണ്ടിൽ ആദ്യമാണ്. ഇനി എന്ന് നടക്കുമെന്നും അറിയില്ല. നമ്മുടെ ജീവിത കാലത്ത് നടക്കുന്ന ഈ അഗ്നിഷ്ടോമ സോമയാഗത്തെ വിജയിപ്പിക്കാൻ നമുക്ക് കൂട്ടായി, തന – മന – ധന പൂർവ്വകമായി പരിശ്രമിക്കാം.

സോമയാഗ സമർപ്പണങ്ങൾ

 • മംഗല്യ സിദ്ധി പ്രാർഥന – 10000
 • സമ്പൽ സമൃദ്ധി പ്രാർഥന – 10000
 • അഭീഷ്ടസിദ്ധി പ്രാർഥന – 5000
 • ഋഗ്വേദ മന്ത്രജപം : 3000
 • യജുർവേദ മന്ത്രജപം : 3000
 • സാമവേദമന്ത്രജപം – 3000 
 • യാഗരക്ഷാനിധി – 1001
 • വേദമന്ത്രം ജപിച്ച നെയ് – യാഗ പങ്കാളി – 500.
 • അഷ്ടദ്രവ്യ ഗണപതി ഹോമം (1 ദിവസം)  5,001
 • അഷ്ടദ്രവ്യ ഗണപതി ഹോമം (വഴിപാട്) – 251
 • പറ നിറക്കൽ – 100 
 • കലാ-സാംസ്കാരിക പരിപാടികൾ – 25,000
 • യജ്ഞവേദിയിൽ പ്രാർത്ഥനക്കായി പ്രത്യേക ഇരിപ്പിടം. (കുടുംബത്തോടൊപ്പം ഭക്ഷണവും താമസവും ഉൾപ്പെടെ) – 1,00,000
 • സത്സന്താന ലബ്ധി പ്രാർത്ഥനായജ്ഞം: (സൗമ്യം ചരു) 3-5-23 ന് – 10,000
 • യാഗശാല നിർമ്മിച്ച് സമർപ്പിക്കൽ – 5,00,000
 • ഒരു ദിവസത്തെ യാഗസമർപ്പണം – 1,00,000
 • ഒരു ദിവസത്തെ യാഗ ദ്രവ്യ സമർപ്പണം 25,000
 • ഒരു ദിവസത്തെ യാഗ പ്രസാദം – 25000
 • ഒരു ദിവസത്തെഅന്നദാനം – 2.5 ലക്ഷം
 • ഒരു ദിവസത്തെ ലഘുഭക്ഷണം രാവിലെ – 15000.  
 • രാത്രി ഭക്ഷണം – 10000

യാഗത്തോടനുബന്ധിച്ച രംഗവേദിയിൽ എല്ലാ ദിവസവും

 • ദൈവിക സഭ – 9 am – 11 am സഹസ്രനാമം പുരാണപരായണം (ഭാഗവതം, രാമായണം, ഭഗവദ് ഗീത,..)
 • ആത്മീയ സഭ – 11 am – 12.30 pm ആധ്യത്മിക ആചാര്യന്മാരുടെ സാന്നിധ്യം, പ്രഭാഷണം.
 • വ്യക്തിഗത പരിപാടികൾ -12.30 pm – 2.30 pm
 • വൈജ്ഞാനിക സഭ – 3.30 pm to 5 pm (ധർമ്മ ശാസ്ത്ര വിഷയങ്ങൾ)
 • പൊതുസഭ – 5 pm – 6.30 pm
 • കലാസന്ധ്യ – 6.30 pm – 8 pm

പരിപാടികളിൽ പങ്കെടുക്കുന്നവർ ഏപ്രിൽ 15 നു മുമ്പായി പേര് റജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക 
9747230240 – പ്രശാന്ത് ബാബു 
9446861534 – രമേശ് കൈതപ്രം 

താങ്കൾക്കും പങ്കാളിയാവാം

Account No : 40423101069310
Account Name : KAITHAPRAM SOMAYAGAM
Bank : KERALA GRAMIN BANK
Branch : CHERUTHAZHAM
IFS Code : KLGB0040423

Google Pay
6282498845

Contact:
+91 99477 88407 | +91 94470 77203
kaithapramsomayagam2023@gmail.com