സോമയാഗം ലോകനന്മക്ക് – യോഗാനന്ദ സരസ്വതി.
ലോകത്തിലെ സമസ്ത ജീവജാലങ്ങളുടെയും നന്മയാണ് സോമയാഗത്തിലൂടെ ഉണ്ടാകുന്നതെന്ന് കൊണ്ടേവൂർ ജഗദ്ഗുരു നിത്യാനന്ദ യോഗാശ്രമം മഠാധിപതി സ്വാമിജി യോഗാനന്ദ സരസ്വതി പറഞ്ഞു. കൈതപ്രത്ത് ഏപ്രിൽ 30 മുതൽ നടക്കുന്ന സോമയാഗത്തിന്റെ യാഗ സങ്കല്പം ചടങ്ങ് വാസുദേവപുരം ക്ഷേത്രത്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന യാഗ ചടങ്ങുകളിൽ പങ്കാളികളാവുക വഴി ഈ മഹദ് ലക്ഷ്യമാണ് നാം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോമയാഗ സമിതി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് സ്വാമിജിയെ പൂർണ കുംഭത്തോടെ സ്വീകരിച്ചു. ചടങ്ങിൽ പുത്തില്ലം കേശവൻ നമ്പൂതിരി, കണ്ണാടി വാസുദേവൻ നമ്പൂതിരി, എം.ശ്രീധരൻ നമ്പൂതിരി, എം.നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.