You are currently viewing ബ്രോഷർ പ്രകാശനം
ബ്രോഷർ പ്രശസ്ത ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു

വടക്കൻ കേരളത്തിലെ ചെറുഗ്രാമമായ കൈതപ്രത്ത് 2023 ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ അഗ്നിഷ്ടോമ സോമയോഗം നടക്കുന്നു.

ശ്രീവാസുദേവപുരം, ശ്രീ കൃഷ്ണൻ മതിലകം, ശ്രീ വിഷ്ണുപുരം എന്നീ ക്ഷേത്രങ്ങളുടെ ഇടയിലുള്ള വിശാലമായ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ നടക്കുന്ന ഈ അപൂർവ്വമായ കർമ്മത്തില്‍ യജമാനസ്ഥോനം നിർവ്വഹിക്കുന്നത് നിത്യാഗ്നിഹോത്രി ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണുനമ്പൂതിരി – ഉഷ പത്തനാടി ദമ്പതികൾ ആണ്.

ചെറുമുക്ക് വൈദികൻ പ്രഹ്മശ്രീ വല്ലഭൻ അക്കിത്തിരിപ്പാട്, പന്തല്‍ വൈദികൻ ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി, ബ്രഹ്മശ്രീ തോട്ടം കൃഷ്ണൻ നമ്പൂതിരി എന്നിവർ ഋക്ക്-യജുർ-സാമവേദ ചടങ്ങുകൾക്ക് ആചാര്യ സ്ഥാനം വഹിക്കും . ബ്രഹ്മശ്രീ കാപ്ര ശങ്കരനാരായണൻ നമ്പൂതിരി സദസ്യനായുള്ള യാഗ കർമ്മങ്ങൾക്ക് വേദപണ്ഡിതന്മാരായ പതിനാറ് ഋത്വിക്കുകൾ നേതൃത്വം നൽകും. യാഗ ദിവസങ്ങളിൽ പണ്ഡിത സദസ്സുകളും സെമിനാറുകളും പ്രദർശനങ്ങളും കലാ-സാംസ്കാരിക പരിപാടികളും വിവിധ വേദികളിൽ നടക്കും.

കൈതപ്രം സോമയാഗത്തിൻ്റെ ബ്രോഷർ പ്രശസ്ത ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. വൽസൻ തില്ലങ്കേരി, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സന്തോഷ് മാട, സോമയാഗം കൺവീനർ ശങ്കരൻ കൈതപ്രം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.